ഹോണ്‍ബില്‍ പബ്ലിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തൃശ്ശൂരിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ശ്രദ്ധേയമായ പ്രസ്ഥാനമാണ് തൃശൂര്‍ ലിറ്റററി ഫോറം. നാളിതുവരെയുള്ള സംഘടനയുടെ നിസ്വാര്‍ത്ഥ സാഹിത്യ-സാംസ്‌കാരിക സേവനത്തിന്റെ പ്രത്യേകതകൾകൊണ്ട് ജില്ലയിലെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള സംഘടനയായി വളര്‍ന്നു. വലിയൊരു പ്രവര്‍ത്തന അടിത്തറയും സാംസ്‌കാരിക പിന്തുണയും നമ്മള്‍ക്ക് നേടാന്‍ കഴിഞ്ഞു. ഇനിയും ഒരുപാട് ദൂരം ഈ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കേണ്ടതുണ്ട്. നിരവധി പരിപാടികളും പദ്ധതികളും ആവിഷ്‌കരിക്കേണ്ടതും നടപ്പാക്കേണ്ടതുമായുണ്ട്. ജില്ലയിലെയും പുറത്തുമുള്ള എഴുത്തുകാരെയും കലാകാരന്മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ചേര്‍ത്ത് നിര്‍ത്തി ശക്തമാക്കേണ്ടതുണ്ട്.
അതിനായി പ്രവർത്തനോന്മുഖമായ ഒരു ഉന്നതാധികാര സമിതിയും വിപുലമായ ഒരു ഉപദേശക സമിതിയും രൂപം കൊള്ളുകയാണ്.
നിലവില്‍ നാം വിജയകരമായി സംഘടിപ്പിക്കുന്ന
- അക്ഷരീയം വാര്‍ഷിക പരിപാടി
- പുരസ്കാര സമര്‍പ്പണങ്ങള്‍ (യൂസഫലി കേച്ചേരി പുരസ്കാരം, കെ പി ബാലചന്ദ്രന്‍ സ്മാരക സമഗ്ര സംഭാവനാ പുരസ്കാരങ്ങള്‍(2), ഹോണ്‍ബില്‍ പബ്ലിക്കേഷന്‍സ് ആദരവ് (2))
- എഴുത്ത്.. സംവാദം.. യാത്ര ദ്വിദിന ക്യാമ്പുകള്‍
- 'രചന' കോളേജുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'രചന.. ശൈലി.. കാലം ' ഏകദിന പഠന ശില്പശാല
- 'കുമാരനാശാന് ഇതിഹാസത്തിന്റെ നൂറ്റമ്പത് വര്‍ഷങ്ങള്‍' ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന തുടര്‍ പരിപാടി
പുസ്തക ചര്‍ച്ചകള്‍, പ്രകാശനങ്ങള്‍ ,കഥാ, കവിതാ ക്യാമ്പുകള്‍ എന്നിവയ്ക്ക് പുറമെ..
സംഘടനയിലെ അംഗങ്ങളുടെ പുസ്തകങ്ങള്‍ പ്രത്യേകമായി ഹോണ്‍ബില്‍ പബ്ലിക്കേഷന്‍സുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുക

